പക്ഷെ ജീവതത്തില്‍ പലരും വാസുവിനെ തോല്‍പ്പിച്ചിട്ടുണ്ട് ......പല വട്ടം..;-)



വീട്ടു പരിസരത്തെ തെങ്ങില്‍ പണ്ട് ചെത്താന്‍ വന്നിരുന്ന സുമുഖനായ ചേട്ടന്‍ ആദ്യമെന്നെ തോല്‍പ്പിച്ചു ..മഴയുടെ വഴുക്കലില്‍ പതറാതെ, പൊതി മടല്‍ പടവുകളിലൂടെ ചങ്കുറപ്പോടെ കയറുന്നതു എത്രയോ തവണ നോക്കി നിന്നിട്ടുണ്ട് ..പലപ്പോഴും ആരും കാണാതെ ശ്രമിച്ചു നോക്കിയിട്ടുണ്ട് , ഇരുപതു അടിയില്‍ കൂടുതല്‍ പറ്റിയിട്ടില്ല ..

മാസാമാസം തെങ്ങ് കയറാന്‍ വന്നിരുന്ന ചേട്ടന്മാര്‍ .. പണ്ടത്തെ എന്റെ ഹീറോസ് പിന്നെ എന്നെ തോല്‍പ്പിച്ചു ..ഇടപ്പതി പെയ്യുമ്പോള്‍ കുല കെട്ടാന്‍ കയറുമായി തലപ്പില്‍ നിന്നും കാല്‍ വലിച്ചു തെങ്ങിന്‍ തലപ്പിലേക്ക് നിര്‍ഭയം ഉയരുന്നവര്‍ .. അവര്‍ വൈകുന്നേരങ്ങളില്‍ ..വച്ച് പോകുന്ന എണികളില്‍ കയറി നോക്കും ...ആരും കാണാതെ ..

കടലില്‍ കൈക്കരുത്തും ചങ്കൂറ്റവും കൈമുതലാക്കി ജീവിതത്തെ കയ്യിലോതുക്കുന്ന ധൈര്യ ശാലികള്‍ വീണ്ടും എന്നെ തോല്‍പ്പിച്ചു കളഞ്ഞു ..തീരത്ത് നിന്നും ദൂരെ പോയ്‌ മറയുന്ന വള്ളങ്ങള്‍ എത്രയോ തവണ ആരാധനയോടെ നോക്കിയിരിക്കാറുണ്ട് ...

പ്രകൃതിയുമായുള്ള മത്സാങ്ങളില്‍ തോല്‍വികള്‍ ഏറ്റു വാങ്ങാന്‍ യന്ത്രങ്ങല്‍ക്കടിമാപ്പെട്ടു വാസുവിന്റെ ജീവിതം ഇനിയും ബാക്കി ..

പ്രകൃതിയെ മെരുക്കാനും ഉയരങ്ങള്‍ കീഴടക്കാനും മനുഷ്യന്റെ സഹജമായ കഴിവുകള്‍ , അവ ഉപയോഗപ്പെടുതും ബോഴുള്ള സാഹസികതയുടെ നിമിഷങ്ങള്‍ , അവ തരുന്ന പൌരുഷമായ ആനന്ദം ..ഇത് തന്നെയല്ലേ ചരിത്രത്തിന്റെ ചക്രം തിരിച്ചത് ..ഇതെല്ലാം മാറ്റി വച്ച് ഇന്ന് യന്ത്രങ്ങളുടെ തടവുകാരാകുന്നത് സ്വയം തിരിരഞ്ഞെടുക്കുന്ന പാരതന്ത്ര്യം തന്നെ അല്ലെ എന്ന് വാസു തിരിച്ചറിയുന്നു ..! സിരകളില്‍ ഒഴുകുന്ന സാഹസികതയെ മാനവീയതയുടെ സംസ്കാരം എന്തിനു തണുപ്പിക്കണം ... സ്ത്രൈണമാകുന്നുവോ സംസ്കാരത്തിന്റെ വളര്‍ച്ച. ?