പക്ഷെ ജീവതത്തില്‍ പലരും വാസുവിനെ തോല്‍പ്പിച്ചിട്ടുണ്ട് ......പല വട്ടം..;-)വീട്ടു പരിസരത്തെ തെങ്ങില്‍ പണ്ട് ചെത്താന്‍ വന്നിരുന്ന സുമുഖനായ ചേട്ടന്‍ ആദ്യമെന്നെ തോല്‍പ്പിച്ചു ..മഴയുടെ വഴുക്കലില്‍ പതറാതെ, പൊതി മടല്‍ പടവുകളിലൂടെ ചങ്കുറപ്പോടെ കയറുന്നതു എത്രയോ തവണ നോക്കി നിന്നിട്ടുണ്ട് ..പലപ്പോഴും ആരും കാണാതെ ശ്രമിച്ചു നോക്കിയിട്ടുണ്ട് , ഇരുപതു അടിയില്‍ കൂടുതല്‍ പറ്റിയിട്ടില്ല ..

മാസാമാസം തെങ്ങ് കയറാന്‍ വന്നിരുന്ന ചേട്ടന്മാര്‍ .. പണ്ടത്തെ എന്റെ ഹീറോസ് പിന്നെ എന്നെ തോല്‍പ്പിച്ചു ..ഇടപ്പതി പെയ്യുമ്പോള്‍ കുല കെട്ടാന്‍ കയറുമായി തലപ്പില്‍ നിന്നും കാല്‍ വലിച്ചു തെങ്ങിന്‍ തലപ്പിലേക്ക് നിര്‍ഭയം ഉയരുന്നവര്‍ .. അവര്‍ വൈകുന്നേരങ്ങളില്‍ ..വച്ച് പോകുന്ന എണികളില്‍ കയറി നോക്കും ...ആരും കാണാതെ ..

കടലില്‍ കൈക്കരുത്തും ചങ്കൂറ്റവും കൈമുതലാക്കി ജീവിതത്തെ കയ്യിലോതുക്കുന്ന ധൈര്യ ശാലികള്‍ വീണ്ടും എന്നെ തോല്‍പ്പിച്ചു കളഞ്ഞു ..തീരത്ത് നിന്നും ദൂരെ പോയ്‌ മറയുന്ന വള്ളങ്ങള്‍ എത്രയോ തവണ ആരാധനയോടെ നോക്കിയിരിക്കാറുണ്ട് ...

പ്രകൃതിയുമായുള്ള മത്സാങ്ങളില്‍ തോല്‍വികള്‍ ഏറ്റു വാങ്ങാന്‍ യന്ത്രങ്ങല്‍ക്കടിമാപ്പെട്ടു വാസുവിന്റെ ജീവിതം ഇനിയും ബാക്കി ..

പ്രകൃതിയെ മെരുക്കാനും ഉയരങ്ങള്‍ കീഴടക്കാനും മനുഷ്യന്റെ സഹജമായ കഴിവുകള്‍ , അവ ഉപയോഗപ്പെടുതും ബോഴുള്ള സാഹസികതയുടെ നിമിഷങ്ങള്‍ , അവ തരുന്ന പൌരുഷമായ ആനന്ദം ..ഇത് തന്നെയല്ലേ ചരിത്രത്തിന്റെ ചക്രം തിരിച്ചത് ..ഇതെല്ലാം മാറ്റി വച്ച് ഇന്ന് യന്ത്രങ്ങളുടെ തടവുകാരാകുന്നത് സ്വയം തിരിരഞ്ഞെടുക്കുന്ന പാരതന്ത്ര്യം തന്നെ അല്ലെ എന്ന് വാസു തിരിച്ചറിയുന്നു ..! സിരകളില്‍ ഒഴുകുന്ന സാഹസികതയെ മാനവീയതയുടെ സംസ്കാരം എന്തിനു തണുപ്പിക്കണം ... സ്ത്രൈണമാകുന്നുവോ സംസ്കാരത്തിന്റെ വളര്‍ച്ച. ?

മഴക്കാലം

ഇടവപ്പാതി വന്നു ട്ടാ..! കൊറച്ചു വൈകിട്ടനെങ്ങിലും മാനം കറുത്ത് വരുന്നുണ്ട്. ഇപ്പൊ ചെത്താന്‍ കേരെനത് ഒത്തിരി രിസ്കാ..! കാല് വഴുക്കും... ! വീണാല്‍ ഠിം! പിന്നെ ഭാഗ്യമുണ്ടെങ്ങില്‍ പത്രത്തില്‍ പേരു വരും..!
ആകാശവണീന്നു പാട്ടു വരുന്നുണ്ട് ..

"തുള്ളിക്കൊരുകുടം പേമാരി
ഉള്ളിനുല്ലില് തെന്മാരി "

അല്ലിഷ്ട.. ഈ മഴ വരുന്നേനു മുമ്പു റോഡൊക്കെ ടാര്‍ ചെയ്യുന്നു പറഞ്ഞിട്ട്.. ഇപ്പൊ റോഡും തോടും ഒക്കെ കണ്ടാ ഒരു പോലുണ്ട്... നല്ല കാര്യം..! ഇനിയിപ്പോ മീന്‍ പിടിക്കാന്‍ തോട്ടില്‍ പോണ്ട.. ! മുറ്റത്തെ റോഡ് മതി..ആവൂ...!

പിന്നെ ഈ പുതിയ മഴക്ക് ഒരു പ്രത്യേക മണമാ.. പുതുതായി ചെത്തിയ കള്ളിന്റെ പോലെ.. എന്റെ അനിയന്‍ ( അവന്‍ ഭയങ്കര പടിപ്പാ..) പറയുന്നത് ഇതു ഒരു ബാക്ടീരിയ ആണെന്നാ.. അവന്ടെ ഒരു ഗുണ്ട്...!

പിന്നെ ലാലേട്ടന്റെ അടുത്ത പടം ഇപ്പൊ റിലീസ് ആവും.. നേരത്തെ ചെന്നലെ ടിക്കറ്റ് കിട്ടൂ , പോട്ടെ..

അപ്പൊ മാഷന്മാരെ ..കാണാം... കാണണം !!! ഗ്ര്ര്‍ !

സ്വന്തം
ചെത്തുകാരന്‍ വാസു